മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
Thursday, April 27, 2023 4:20 PM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മേയ് 12വരെ നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.

സിസോദിയയ്ക്കെതിരായ അന്വേഷണം അവസാനിച്ചെങ്കിലും, മദ്യനയക്കേസിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടിയത്.