വി​ശു​ദ്ധ തീ​ർ​ഥാ​ട​നം ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഫ്ലാ​ഗ് ഓ​ഫ്ചെ​യ്യും
Tuesday, April 18, 2023 1:23 AM IST
ഷിനോയ് മഞ്ഞാങ്കൽ
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്, ഓ​സ്ട്രേ​ലി​യാ​യി​ലെ ഏ​ക വി​ശു​ദ്ധ​യാ​യ സെ​ന്‍റ് മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​യ്ക്ക് ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്‌​നി സി​റ്റി ടൂ​റും മെ​ൽ​ബ​ൺ​ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യ അ​ഭി​വ​ന്ദ്യ മാ​ർ ബോ​സ്കോ പു​ത്തൂ​ർ പി​താ​വ് മെ​ൽ​ബ​ണി​ലെ​ ക്രെ​ഹി​ബേ​ണി​ൽ നി​ന്നും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

18-ാം തീയ​തി രാ​വി​ലെ മെ​ൽ​ബ​ണി​ൽ നി​ന്നും ര​ണ്ട് ബ​സു​ക​ളി​ലാ​യാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. 19-ാം തീയ​തി ​രാ​വി​ലെ വി​ശു​ദ്ധ മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്, സി​ഡ്നി​യു​ടെ​വ​ശ്യ​ത​യാ​ർ​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​വാ​നും, രാ​ത്രി​യാ​മ​ങ്ങ​ൾ ചെ​ല​വി​ടു​ന്ന​തി​നു​മാ​യി സി​ഡ്നി സി​റ്റി ടൂ​ർ ​ഉ​ണ്ടാ​യി​രി​ക്കും. ഓ​സ്ട്രേ​ലി​യാ​യി​ലെ പ്ര​സി​ദ്ധ​മാ​യ Mercure 4 Star Hotel -ലാണ് താ​മ​സ​സൗ​ക​ര്യം​ ഒ​രു​ക്കി​യി​ക്കു​ന്ന​ത്.


ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ എ​ന്നി​വ​രു​ടെ​യും ഫി​ലി​പ്സ് എ​ബ്ര​ഹാം​കു​രീ​ക്കോ​ട്ടി​ൽ , ​ലാ​ൻ​സ്മോ​ൻ വ​രി​ക്ക​ശ്ശേ​രി​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.