ലി​മെ​റി​ക്ക് സെന്‍റ്​ മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ പു​തി​യ നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു
Tuesday, March 14, 2023 8:07 AM IST
ജെയ്സൺ കിഴക്കേയിൽ
ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ 2023 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി ചാ​ർ​ജെ​ടു​ത്തു. കൈ​ക്കാ​ര​ന്മാ​ർ ആ​യി ബി​നോ​യി കാ​ച്ച​പ്പി​ള്ളി, ആന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രും , സെ​ക്ര​ട്ട​റി ആ​യി സി​ബി ജോ​ണി​യും പിആ​ർഒ ആ​യി സു​ബി​ൻ മാ​ത്യൂ​സും 21 പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ആ​ണ് ചാ​ർ​ജ്ജെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ചാ​പ്ല​യി​ൻ ഫാ.​ പ്രി​ൻ​സ് സ​ക്ക​റി​യ മാ​ലി​യി​ലിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റു .

ദൈ​വ​വി​ശ്വാ​സ​ത്തി​ൽ ഊ​ന്നി നി​ന്നു​കൊ​ണ്ട് ലി​മെ​റി​ക്ക് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും, കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും പു​തി​യ ക​മ്മി​റ്റി​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി​യ കൈ​ക്കാ​ര​ന്മാ​ർ​ക്കും, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.