ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധി വി​ത​ര​ണം
Saturday, March 11, 2023 10:15 PM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: കേ​ര​ളാ സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന നി​ർ​ധ​ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി വ​ർ​ഷം തോ​റും ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധി​യി​ൽ നി​ന്നും മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ​ക്ക് അ​നു​വ​ദി​ച്ച തു​ക​യു​ടെ ചെ​ക്ക് കൈ​മാ​റി.

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ഏ​രി​യ സെ​ക്ര​ട്ട​റി പി.കെ ​ല​ക്ഷ്‌​മ​ണ​നി​ൽ നി​ന്നും മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 കേ​ര​ളാ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ല​താ ന​ന്ദ​കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഏ​രി​യ ട്ര​ഷ​ർ ശ്രീ ​ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു ലാ​ൽ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.