കെസിസിഒ ഭാരവാഹികളെ തെരെഞ്ഞെടുത്തു
Sunday, February 26, 2023 12:20 PM IST
ബിനു തുരുത്തിയിൽ
ബ്രിസ്ബേൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023/ 2024 ടേമിലെ ഭാരവാഹികളെ ഫെബ്രുവരി 25 ന് നടന്ന ഇലക്ഷനിൽ എതിരില്ലാതെ തെരെഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്‍റെ (ഡികെസിസി ) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്‌ട്രേലിയ , ന്യൂസിലാൻഡ് , സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ സംഘടനകൾ അംഗമായി പ്രവർത്തിക്കുന്നു.

2013-ൽ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ ആർച്ചുബിഷപ്പ് പേട്രണായി ഔദ്യോഗികമായി രൂപീകൃതമായ കെസിസിഒ ഇന്ന് പ്രവർത്തനമികവുകൊണ്ടു ലോകത്തിലെ മികച്ച ക്നാനായ സംഘടനകളിൽ ഒന്നാണ്. 2023 ഫെബ്രുവരി 25 ന് മുൻ കെസിസിഒ അധ്യക്ഷന്മാരും ഇലക്ഷൻ കമ്മീഷണന്മാരുമായ ബിനു തുരുത്തിയിൽ, ഡെന്നിസ് കുടിലിൽ , സജിമോൻ വരാകുകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത്.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ 2023 മാർച്ച് മാസം 18 ന് ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ വെച്ച് നടക്കും. പുതുതായി ഉത്തരവാദിത്വമേറ്റ ഭാരവാഹികളെ ഇലെക്ഷൻ കമ്മീഷൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരവാഹികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

പ്രസിഡൻ്റ് സജി കുന്നുംപുറം മെൽബൺ, വൈസ് പ്രസിഡൻ്റ് റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ കാൻബറ, സെക്രട്ടറി ഷോജോ ലൂക്കോസ് തെക്കേ വലയിൽ ബ്രിസ്ബേൻ, ജോയിൻ്റ് സെക്രട്ടറി ജോജി തോമസ് ചിറയത്ത് പെർത്ത്, ട്രഷറർ മൈക്കിൾ ജോസഫ് പാട്ടകുടിലിൽ സിഡ്‌നി, എക്സിക്യുട്ടിവ്കമ്മറ്റി മെമ്പേർസ് ജോബി സിറിയക് എറിക്കാട്ട് ന്യൂസിലാൻ്റ്, ടോണി തോമസ് ചൂരവേലിൽ ടൗൺസ് വില്ല.