ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
Saturday, February 18, 2023 6:01 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഫെ​ബ്രു​വ​രി 19 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. അ​തോ​ടു​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ9 അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. അ​തേ​തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് (ഞ​ല​ഴ​ശീി​മ​ഹ അ​റ്ശെീൃ, ച​ഇ​ഉ ശി ​ണ​ഒഛ), ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രി​ക്കും. ജൂ​ബി​ലി​യോ​ടു​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും, ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും, ഫൗ​ണ്ട​ർ മെ​ന്പ​ർ​മാ​രെ​യും ആ​ദ​രി​ക്കു​ക​യും ത​ദ​വ​സ​ര​ത്തി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​താ​ണ്. ര​ജ​ത​ജൂ​ബി​ലി ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്ബ്, ഇ​ട​വ​ക എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ജൂ​ബി​ലി ക​ണ്‍​വീ​നേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി​രി​ക്കും.