ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു; 20 മ​ര​ണം
Wednesday, February 15, 2023 7:33 AM IST
ജോ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​വ​ചി​ത ട്ര​ക്കും ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. ലിം​പോ​പോ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 60 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.