ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് - 1, സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 28, 29 തീയതികളിൽ നടത്തപ്പെടുന്നു.
ജനുവരി 28 ശനിയാഴ്ച വൈകുന്നേരം 7ന് കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ റവ. ഫാ. പോൾ മൂഞ്ഞേലിയച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജനുവരി 29 ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. തരുണ്‍ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. തുടർന്ന് പ്രദക്ഷിണവും, ബാന്റുമേളവും ഉണ്ടായിരിക്കുന്നതാണ്.