പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്കാരത്തിന് പ്രീതി മലയിൽ അർഹയായി
Wednesday, January 18, 2023 8:28 PM IST
വിയന്ന: പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്കാരത്തിന് വിയന്നയിൽ നിന്നുള്ള പ്രീതി മലയിൽ അർഹയായി.

കൈലാത്ത് മോഷൻ പിക്ചേഴ്സിന്‍റേയും, പ്രീതി ലിസ് പ്രൊഡക്ഷൻസിന്‍റേയും ഗുപ്രോയുടെയും സംയുക്ത ബാനറിൽ നിർമിച്ച “Between Memories” എന്ന ചിത്രത്തിന്‍റെ മേക്കിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.

ജനുവരി ഏഴിന് കൊച്ചിയിൽ ഗ്ലോബൽ മലയാളി ഫോറം സംഘടിപ്പിച്ച പ്രവാസി ഇവന്‍റിൽ വെ ച്ച് അവാർഡുകൾ വിതരണം ചെയ്തു. . സുനു എബ്രഹാം, കുര്യൻ ചെറിയാൻ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.