ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 27 ചൊവ്വാഴ്ച മണ്ഡല പൂജ സമാപനം. രാവിലെ നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഷ്ടാഭിഷേകം എന്നിവയാണ് പ്രധാന പൂജകൾ. പ്രഭാത പൂജകൾ, ഉച്ചപൂജ എന്നിവയും ഉണ്ടാവും.
വൈകുന്നേരം മഹാദീപാരാധന, ദീപക്കാഴ്ച, പ്രസാദ വിതരണം. 8 മണിക്ക് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് അന്നദാനത്തോടെ ഈ വർഷത്തെ മണ്ഡല കാല പൂജകൾ സമാപിക്കും.