അയ്യപ്പ പൂജ നടത്തി
Wednesday, December 14, 2022 11:12 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: മണ്ഡലപൂജ മഹോത്സവത്തോടനുബന്ധിച്ചു ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ ഈസ്റ്റ്‌ ഡൽഹി ഏരിയയുടെ പത്താമത് അയ്യപ്പ പൂജ മയൂർവിഹാർ ഫേസ് 3 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 11-ന് പൂർവ്വാധികം ഭംഗിയായി നടത്തി. രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം എന്നിവയും നടന്നു.