ന്യൂഡൽഹി: ഗീവർഗീസ് മാർ ഗ്രിഗോറിയോസ് (പരുമല തിരുമേനി) മെത്രാപ്പോലീത്തയുടെ 120-ാമത് അനുസ്മരണ വിരുന്നും ദിൽഷാദ് ഗാർഡനിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിൾ കണ്‍വൻഷനും നവംബർ 11 മുതൽ 13 വരെ നടത്തപ്പെടുന്നു.
മാവേലിക്കര സ്നേഹസന്ദേശം ഗോസ്പൽ ടീം സുവിശേഷ കണ്‍വൻഷനും പെരുന്നാൾ ശുശ്രൂഷകൾക്കും നേതൃത്വം നൽകി. പെരുന്നാൾ ശുശ്രൂഷ ആശിർവാദം റവ. ഗീവർഗീസ് റന്പാച്ചൻ നൽകി. റവ. ഫാ. ഗീവർഗീസ് കോശി, റവ. ഫാ. ലൂക്കോസ് അലക്സ്, ഇടവക വികാരി റവ. ഫാ. ജോണ്‍ കെ ജേക്കബ്, ബ്രദർ ബിജു, ബ്രദർ സാജൻ, ബ്രദർ റിജു കോശി എന്നിവർ ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകി.