ഷൈനി ജോർജ് മെൽബണിൽ അന്തരിച്ചു
Friday, October 28, 2022 11:06 AM IST
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) വെള്ളിയാഴ്ച രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിന്‍റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വർഷമായി കാൻസറിന്‍റെ ചികിൽസയിലായിരുന്നു. പതിനാലു വർഷം മുൻപ് യു.കെയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം.

മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നേഴ്സായിരുന്നു ഷൈനി ജോർജ്. അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ പരേതരായ പൈലി, ത്രേസ്യാമ്മയുടെ മകളാണ് ഷൈനി. സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മക്കൾ ഷെറിൻ ജോർജ്, ജെറിൻ ജോർജ് എന്നിവരാണ്.

ജോയി കരുമത്തി (യുഎസ്എ) , പാപ്പച്ചൻ കരുമത്തി (നെടുവന്നൂർ), വർഗ്ഗീസ് കരുമത്തി (യുഎസ്എ) , ബേബി കരുമത്തി (യുഎസ്എ), ജോണി കരുമത്തി (യുഎസ്എ ) എന്നിവർ സഹോദരങ്ങളാണ്.