ഗുരുഗ്രാം സെന്‍റ് ക്ലാരെറ്റ് ഇടവകയിൽ തിരുനാളിന് കൊടിയേറി
Sunday, October 23, 2022 11:41 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഗുരുഗ്രാം സെന്‍റ് ക്ലാരെറ്റ് ഇടവകയിൽ ഇടവക മദ്ധ്യസ്ഥനായ വി. ആന്‍റണി മേരി ക്ലാരെറ്റിന്‍റെ തിരുന്നാളിന് ഡൽഹി അതിരൂപതാ മൈനർ സെമിനാരിയുടെ റെക്ടർ ആയ റവ. ഫാ. ജെയ്‌സ് ആശാരിപറമ്പിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴിനു കൊടികയറ്റി.

മുഖ്യ തിരുനാൾ ദിവസമായ ഒക്ടോബർ 23 ഞായറാഴ്ച രാവിലെ പതിനൊന്നിനു ഗുരുഗ്രാം സെന്‍റ് മൈക്കിൾ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫരിദാബാദ് രൂപതയുടെ ഹോളി ചൈൽഡ്ഹൂഡിന്‍റെ ഡയറക്ടർ ആയ റെവ. ഫാ. ജോമി കളപ്പറമ്പൻ മുഖ്യകാർമികത്വം വഹിക്കും.