ന്യൂഡൽഹി: കൈരളി സമാജം ഡൽഹിയുടെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ ലക്ഷ്മി ഭായി നഗറിലെ ഉല്ലാസ് ഭവനിൽ അരങ്ങേറി. ചെയർമാൻ പിഎസ്എം പിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സോഹൻലാൽ ശർമ്മ ഉദ്ഘാടനം ചെയ്തു. ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള ( BPD KERALA ) ചെയർമാൻ അനിൽ റ്റി.കെ. മുഖ്യാതിഥിയായി പങ്കെടുത്തു.
സെക്രട്ടറി ബിജു കുമാർ, സുരേഷ് കെ ജി, ബിന്ദു മുരളി, ശാന്റി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളക്കും ശേഷം മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, കലാകാരന്മാർക്ക് സമ്മാനം വിതരണവും നടത്തുകയുണ്ടായി. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.