യു​ക്മ ഈ​സ്റ്റ് ആം​ഗ്ലീ​യ റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 15ന് ​എ​സ​ക്സി​ലെ റൈ​ലെ​യി​ൽ
Friday, September 30, 2022 11:50 PM IST
ല​ണ്ട​ൻ: പ​തി​മൂ​ന്നാ​മ​ത് യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന യു​ക്മ​യു​ടെ ഏ​റ്റ​വും പ്ര​ബ​ല റീ​ജ​ണു​ക​ളി​ലൊ​ന്നാ​യ യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ്‍ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 15 നു ​സ്വ​യി​ൻ പാ​ർ​ക്ക് സ്കൂ​ൾ റൈ​ലേ​യി​ൽ ന​ട​ക്കും. ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ചാ​ക്കോ​ച്ച​ന്‍റേ​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ സ​ണ്ണി​മോ​ൻ മ​ത്താ​യി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.

ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ഒ​ക്ടോ​ബ​ർ 7 വ​രെ​യാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം. റീ​ജ​ണി​ലെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യു​ക്മ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​നു​ള്ള സോ​ഫ്റ്റ് വെ​യ​റി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ൽ:- 07831779621
ജോ​ബി​ൻ ജോ​ർ​ജ്:- 07574674480
ജ​യ്സ​ൻ ചാ​ക്കോ​ച്ച​ൻ:- 07403957439