മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം
Wednesday, September 28, 2022 10:03 AM IST
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിലേക്ക് രൂപതാ തീർഥാടനം സംഘടിപ്പിച്ചിരുന്നു.

2023 ഏപ്രിൽ മാസം 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും . പരിശുദ്ധ അമ്മയുടെ സജീവ സാനിദ്ധ്യം നിലനിൽക്കുന്ന ഈ വിശുദ്ധ കേന്ദ്രത്തിലേക്ക് നടത്തുന്ന ഈ തീർഥാടനത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ താല്പര്യമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായി രൂപത തീർഥാടന കോഡിനേറ്റർ വികാരി ജനറൽ മോൺ , ജിനോ അരീക്കാട്ട് എം സി ബി എസ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ലിന്‍റോ (07859 824279) യുമായി ബന്ധപ്പെടുക .യുകെയിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യാത്ര തുടങ്ങാൻ പറ്റുന്ന രീതിയിൽ ആണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത് . തീർഥാടനത്തോടൊപ്പം നോക്കിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും , ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .