ട്രാഫോർഡ് മലയാളി അസോസിയേഷൻ "തിരുവോണം 2022' സെപ്റ്റംബർ 24 ന്
Friday, September 23, 2022 10:45 AM IST
ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളീ അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 നു വിഥിൻഷാ ഫോറം സെൻറ്ററിൽ വച്ചു നടത്തപ്പെടും. രാവിലെ പത്തിനു കുട്ടികളുടെയും മുതിർന്നവരുടെയും ഓണക്കളികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ 12.30 വരെ തുടരുന്നതായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം 2.30 നു ഓണപരിപാടികൾ ട്രാഫോർഡ് കൌൺസിൽ മേയർ ക്രിസ് ബോയ്‌സ് ഉൽഘാടനം നിർവഹിക്കും. ഹോളി ഫാമിലി ഓഫ് നസ്രത്ത് ട്രസ്റ്റിൻറ്റെ സിഇഒ മാർക്ക് മൗണ്ട്കാസിൽ അനുഗ്രഹപ്രഭാഷണം നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും പങ്കെടുക്കുന്നതായിരിക്കുമെന്നു ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ചാക്കോ ലൂക്ക് അറിയിച്ചു.

ഉച്ചകഴിഞ്ഞു നടക്കുന്ന പരിപാടികളിൽ മാവേലി എഴുന്നുളത്ത് ,തിരുവാതിര, ചെണ്ടമേളം, കേരളം തീം മെഗാ ഡാൻസ്, ഭരതനാട്യം , സിനിമാറ്റിക് ഡാൻസ്, ദൃശ്യാവിഷ്‌കാരം , നാടകം, നൃത്തനൃത്യങ്ങൾ , മ്യൂസിക്കൽ ഷോ,വള്ളംകളി, ഓണപ്പാട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.

ട്രാഫോർഡ് മലയാളി അസോസിയേഷൻ കഴിഞ്ഞ വർഷം നടത്തിയ ഓണാഘോഷം വളരെ ശ്രദ്ധ നേടിയിരുന്നതിന്‍റെ തുടർച്ചയെന്നോണം 100 ളം വരുന്ന കലാകാരന്മാർ പരിപാടികൾ മനോഹരമാക്കുവാൻ അണിയറയിൽ പ്രവർത്തിക്കുന്നതാണ് . പരിപാടിയിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 24 നു ശനിയാഴ്‌ച രാവിലെ പത്തിനു മാഞ്ചസ്റ്ററിലെ ഫോറം സെന്‍ററിൽ എത്തിചേരേണ്ടതാണ്.

വിലാസം: Wythenshawe Forum,Forum Centre, Simonsway, Wythenshawe, Manchester M22 5RX