ആ​ഷ്ഫോ​ർ​ഡ് ആ​റാ​ട്ട് 22ന് ​സെ​പ്റ്റം​ബ​ർ 24ന് ​തി​രി​തെ​ളി​യും
Thursday, September 22, 2022 4:54 AM IST
ജോ​ണ്‍​സ​ണ്‍ ആ​ഷ്ഫോ​ർ​ഡ്
ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റ് കൗ​ണ്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 18-ാമ​ത് ഓ​ണാ​ഘോ​ഷം(​ആ​റാ​ട്ട്-22) സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ Singleton village TOwn Hall, Norton knatchbull School( മാ​വേ​ലി ന​ഗ​ർ) എ​ന്നീ വേ​ദി​ക​ളി​ൽ വ​ച്ചു സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

രാ​വി​ലെ 9.30ന് ​Singleton village TOwn Hall ൽ ​അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് പു​തി​യ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് തൂ​ശ​നി​ല​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വി​ള​ന്പും.

ഉ​ച്ച​ക്ക​ഴി​ഞ്ഞ് ര​ണ്ടി​ന് Norton knatchbull Schoolൽ(​മാ​വേ​ലി ന​ഗ​ർ) വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കും. തു​ട​ർ​ന്ന് നാ​ട​ൻ​പാ​ട്ടു​ക​ൾ, കു​ട്ടി​ക​ൾ മു​ത​ൽ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മാ​താ​പി​താ​ക്ക​ളെ വ​രെ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു ത​ല​മു​റ​യെ ഒ​രേ​വേ​ദി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള ഫ്ളാ​ഷ് മോ​ബ്, അ​ന്പ​തോ​ളം ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു മെ​ഗാ​തി​രു​വാ​തി​ര എ​ന്നി​വ അ​ര​ങ്ങേ​റും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ദ്ധ വാ​ഗ്മി​യും ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്ലി സ്റ്റോ​ക്ക് കൗ​ണ്‍​സി​ൽ മാ​നേ​ജ​ർ ടോ ​ആ​ദി​ത്യ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​കു​മാ​ർ ഗോ​പാ​ല​ൻ ര​ച​ച്ച് ബി​ജു തെ​ള്ളി​യി​ൽ സം​ഗീ​തം ചി​ട്ട​പ്പെ​ടു​ത്തി നാ​ൽ​പ​തോ​ളം ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന രം​ഗ​പൂ​ജ എ​ന്നി​വ​യോ​ട് ആ​റാ​ട്ട്-22​ന് തി​ര​ശീ​ല ഉ​യ​രു​ന്നു.

തി​രു​വാ​തി​ര, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ്കി​റ്റു​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി വ്യ​ത്യ​സ്ത ക​ലാ​വി​രു​ന്നു​ക​ളാ​ൽ ആ​റാ​ട്ട് 22 ക​ലാ ആ​സ്വാ​ദ​ക​ർ​ക്ക് സ​ന്പ​ന്ന​മാ​യ ഓ​ർ​മ്മ​യാ​യി മാ​റു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍ മാ​ത്യൂ​സ് അ​റി​യി​ച്ചു.

എ​വി​ടെ​യും ക​ന​ക​വി​പ​ഞ്ചി​ക​ളു​ടെ നാ​ദ​ങ്ങ​ൾ, ചി​ല​ങ്ക​യു​ടെ സ്വ​രം, സം​ഗീ​ത​ത്തി​ന്‍റെ ശ്രു​തി​യും ല​യ​വും​താ​ള​വും മാ​റ്റൊ​ലി കൊ​ള്ളു​ന്ന മോ​ഹ​ന​മാ​യ പ്ര​തീ​ക്ഷ​യു​മാ​യി അ​നു​ഭൂ​തി​യു​ടെ അ​ണി​യ​റ​യി​ൽ നി​ന്ന് സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച അ​ര​ങ്ങി​ലെ​ത്തു​ന്നു. മ​ന​സി​നും ക​ര​ളി​നും കു​ളി​രേ​കു​ന്ന ദൃ​ശ്യ​ശ്രാ​വ്യ വി​ഭ​വ​ങ്ങ​ളു​മാ​യി ആ​ഷ്ഫോ​ർ​ഡ് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു.

ഈ ​മ​ഹാ​ദി​ന​ത്തി​ലേ​ക്ക് ക​ലാ സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും മാ​വേ​ലി ന​ഗ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളും എ​ക്സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം

Singleton village TOwn Hall
Hoxton close
Ashford TN235LB

The Norton Knatchbull School
Hythe Road, TN24OQJ