അയർലൻഡിൽ മലയാളി പെൺകുട്ടി പനിയെ തുടർന്ന് മരിച്ചു
Tuesday, September 20, 2022 10:22 PM IST
ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ : താലയിൽ മാവേലിക്കര സ്വദേശി ലിജോൺ ജോൺസൻ -ടീനു നവീൻ ദമ്പതികളുടെ ഏക മകൾ എവ്‌ലിൻ ലിജോൺ (3) അന്തരിച്ചു .കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

സെപ്തംബർ 23 നു വെള്ളിയാഴ്ച വൈകുന്നേരം നാലര മുതൽ ഏഴര വരെ താല ബ്രയാൻ മക്കൽറോയ് ഫ്യൂണറൽ സെന്‍ററിൽ പൊതുദര്ശനത്തിന് വെയ്ക്കും .സംസ്കാരം പിന്നീട് .