ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ
Monday, September 19, 2022 6:42 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ പുതിയ സാരഥികളെ സെപ്റ്റംബർ 18-നു നടന്ന വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് കെ ടി ചന്ദ്രബാബു, വൈസ് പ്രസിഡന്‍റ് സി പി മനോജ് കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്‍റ് സെക്രട്ടറി എസ് ബി റാവു, ട്രഷറർ പിഎൻ വേണുഗോപാൽ, ഇന്റേണർ ഓഡിറ്റർ ജഗദീശൻ എന്നിവരാണ് പുതിയ സാരഥികൾ.

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി പ്രസാദ് പണിക്കർ, സേതുരാമൻ, വി എ വേലായുധൻ, എസ് കെ റാവു, രാജ് കുമാർ, മാധവ് റാവു, ടി കെ മുരളീധരൻ, എ കെ ഉണ്ണി, ഹരി, ദീപക്, വിശ്വനാഥൻ, വിജയമ്മ പ്രസാദ്, ഉഷ, ചിത്ര വേണുധരൻ എന്നിവരെയും തെരെഞ്ഞെടുത്തു.

എക്സ് ഒഫീഷ്യോയായി ആർ കെ പിള്ള, കൃഷ്ണകുമാർ, ബിജു വിജയൻ എന്നിവരാണ്. നന്ദകുമാർ ആയിരുന്നു വരണാധികാരി.