പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ക്വീൻസ്‌ലാൻഡിലെ ആദ്യ ദേവാലയം ഗോൾഡ്കോസ്റ്റിൽ
Sunday, September 18, 2022 11:50 AM IST
ബിനോയ് പോൾ
ബ്രിസ്‌ബെയ്ൻ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ആദ്യ ദേവാലയത്തിലെ വിശുദ്ധ കുർബാന സെപ്റ്റംബർ ഇരുപതാം തീയതി വൈകിട്ട് ആറിനു ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർദിയസ് കൊറോസിന്‍റേയും നവാഭിഷിക്ത മെത്രപൊലീത്ത അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രപൊലീത്തയുടെയും മുഖ്യകാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

എല്ലാ വിശ്വാസികളും വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: വികാരി. ഫാ. ഷിനു ചെറിയാൻ വർഗീസ് : 0422498356, റോബർട്ട് കുര്യാക്കോസ് : 0405620369, ജേക്കബ്: 0449821231