ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഇടവകയിൽ ഓണാഘോഷം 18 ന്
Thursday, September 15, 2022 10:53 AM IST
ഷിബി പോൾ
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം 18 ന് നടത്തും.

ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം പത്തിനു പള്ളിയുടെ പരിസരത്ത് കുട്ടികൾ മുതൽ മുതിർന്നവർക്കും ആയി വിവിധ കലാപരിപാടികൾ മുട്ടായി പെറുക്കൽ, അകത്തും പുറത്തും, ബിസ്ക്കറ്റ് ചാടി കടിക്കൽ, അമ്പേറു, ഇഷ്ടികപുറത്ത് നടക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, പഴം കഴിക്കൽ, ന്യൂസ് പേപ്പർ എടുത്തു കൊണ്ടുള്ള ഓട്ടം, പഞ്ചഗുസ്തി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബൈക്ക് സ്ലോ റേസ്, കസേരകളി, വടംവലി, തമ്പോല മത്സരം, തുടങ്ങിയ വിവിധ കലാപരിപാടികൾ നടത്തപ്പെടും.

തുടർന്ന് ഉച്ചയ്ക്ക് 12 നു വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി റവ.ഫാ. ജോൺ കെ ജേക്കബും,യുവജന പ്രസ്ഥാനം സെക്രട്ടറി സിബി രാജൻ, ട്രസ്റ്റി ജോബിൻ റ്റി മാത്യു, ജോയിന്റ് സെക്രട്ടറി ജേക്കബ് ജോർജ്, ഓണം കൺവീനർമാരായ രാജേഷ് ഫിലിപ്പ്, സാമുവൽ കെ.ടി, രാജി ചെറിയാൻ ജോർജ്ജ്, രേഖ എബി, ഓണസദ്യ കൺവീനർമാരായി ഫിലിപ്പ് ചാക്കോ, ജേക്കബ് പി ഓ. എന്നിവർ നേതൃത്വം നൽകുന്നതാണ്.