സാം ​ബേ​ബി അ​ച്ച​ന് യാ​ത്ര​യ​യ​പ്പും പു​തി​യ വി​കാ​രി​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി
Tuesday, September 13, 2022 12:28 AM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ണ്‍: ക്ല​യി​റ്റ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച് നാ​ട്ടി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന വി​കാ​രി സാം ​ബേ​ബി അ​ച്ച​നും സ​ഹ​ധ​ർ​മ്മി​ണി ടെ​ൻ​സി കൊ​ച്ച​മ്മ​ക്കും മ​ക​ൻ ഇ​വാ​ൻ മോ​നും ഇ​ട​വ​ക സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

മു​തി​ർ​ന്ന വൈ​ദീ​ക​ൻ വ​ന്ദ്യ ജ​യിം​സ് വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ, വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ത​ന്പി സി. ​ചെ​മ്മ​നം, വ​ർ​ഗീ​സ് ജ​യിം​സ്, നീ​ബാ ജേ​ക്ക​ബ്, സാം ​ജ​യിം​സ്, ത​രു​ണ്‍ സ​ഖ​റി​യാ, ടി​സ്മി ത​ന്പി ചെ​മ്മ​നം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഇ​ട​വ​ക​യു​ടേ​താ​യ ഉ​പ​ഹാ​ര​ങ്ങ​ളും പാ​രി​തോ​ഷി​ക​വും ഇ​ട​വ​ക ട്ര​സ്റ്റി​യും,സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ളും പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​ക​പ്പെ​ട്ടു. സാം​ബേ​ബി അ​ച്ച​നും, ടെ​ൻ​സി കൊ​ച്ച​മ്മ​യും നാ​ളി​തു​വ​രെ ഇ​ട​വ​ക്കാ​ർ ന​ൽ​കി​യ സ്നേ​ഹാ​ദ​ര​വു​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

പു​തി​യ വി​കാ​രി​യാ​യി സ്ഥാ​ന​മേ​റ്റ ഫാ. ​സു​ചി​ൻ വ​ർ​ഗീ​സ് മാ​പ്പി​ള ത​നി​ക്കും സ​ഹ​ധ​ർ​മ്മി​ണി ഹെ​ല​നി കൊ​ച്ച​മ്മ​ക്കും ന​ൽ​കി​യ വ​ര​വേ​ൽ​പ്പി​നും സ്വീ​ക​ര​ണ​ത്തി​നും ന​ന്ദി അ​ർ​പ്പി​ച്ചു. ആ​ങ്ക​ർ ആ​യി​രു​ന്ന ബ​സ​ൽ രാ​ജ് വ​ർ​ഗീ​സി​ന്‍റെ പ്ര​ക​ട​നം സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കി. ട്ര​സ്റ്റി ഷെ​റി​ൻ മാ​ത്യൂ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​ബി മാ​ത്യൂ ന​ന്ദി​യും പ​റ​ഞ്ഞു.