റവ.ഫാ.സുചിൻ വർഗീസ് മാപ്പിളയ്ക്ക് മെൽബണിൽ സ്വീകരണം
Thursday, September 1, 2022 12:12 PM IST
എബി പൊയ്ക്കാട്ടിൽ
മെൽബൺ: മെൽബണിലെ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ.സുചിൻ വർഗീസ് മാപ്പിളക്കും സഹധർമ്മിണി ഹെലെനി കൊച്ചമ്മക്കും മെൽബൺ എയർ പോർട്ടിൽ സ്വീകരണം നല്കി.

26-ന് വൈകുന്നേരം എത്തിച്ചേർന്ന സുചിൻ അച്ചനേയും കുടുംബത്തേയും മെൽബൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ.ഫാ.അജികെ.വർഗീസ്, ക്ലയിറ്റൺ സെൻ്റ് ഗ്രീഗോറിയോസ് പള്ളി വികാരി റവ.ഫാ.സാംബേബി, ട്രസ്റ്റി ഷെറിൻ മാത്യു, സെക്രട്ടറി ജോബി മാത്യൂ കമ്മറ്റി,കമ്മിറ്റി അംഗങ്ങൾ മറ്റു് ഇടവകാഗംങ്ങളും ചേർന്ന് സ്വീകരിച്ചു.