കെ കരുണൻ ഡൽഹിയിൽ അന്തരിച്ചു
Wednesday, August 24, 2022 3:46 PM IST
ന്യൂ ഡൽഹി: തിരുവല്ല, കാവുംഭാഗം, മന്നങ്കരചിര, വാളംപറമ്പിൽ വീട്ടിൽ കെ കരുണൻ (കരുണാകരൻ - 88) ഹരി നഗർ, എൽഐജി ഫ്ലാറ്റ്സ്, സിഡി 39-എ-യിൽ 23/08/2022 ചൊവ്വാഴ്ച്ച രാവിലെ 6:30-ന് വാർദ്ധക്യ സഹജമായ അസുഖത്താൽ അന്തരിച്ചു.

സംസ്‌കാരം 24-നു ബുധനാഴ്ച്ച രാവിലെ 10:30-ന് സുഭാഷ് നഗർ ബേരിവാലാബാഗ് ശ്മശാനത്തിൽ നടത്തും.

ഭാര്യ അംബുജം. മക്കൾ അനിൽ, അനിത, അജയ്. മരുമക്കൾ ബിജി, ലാവണ്യ. ചെറുമക്കൾ ആദിത്യ, അദിതി, ആര്യൻ, ഐശ്വര്യ.