ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു
Sunday, August 14, 2022 6:08 AM IST
ജോസ് കുന്പിളുവേലിൽ
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു. പരേതൻ ഫിനാൻസ് ആംറ്റിൽ ഓഫീസറായിരുന്നു.

ജർമനിയിലെ ആദ്യതലമുറക്കാരനായ വൈക്കം സ്വദേശി പാലയ്ക്കൽ ജോർജ് തോമസിന്‍റെയും പാലാ കടനാട് എഴുതനവയലിൽ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്‍റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകൾ ഓഗസ്റ്റ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ൽ ജപമാല പ്രാർഥനയെ തുടർന്നുള്ള ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.