റ്റൂവുന്പ കാത്തലിക് കമ്യൂണിറ്റിയിൽ സ്വർഗാരോപണതിരുനാൾ ഓഗസ്റ്റ് 14 ന്
Saturday, July 30, 2022 8:01 AM IST
ജോളി കരുമത്തി
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ തെക്കൻ സംസ്ഥാനമായ ക്യൂൻസ് ലാൻഡിലെ പ്രമുഖ നഗരമായ റ്റൂവുന്പയിലെ കത്തോലിക്കാ സമൂഹം ഓഗസ്റ്റ് 14 നു (ഞായർ) പരിശുദ്ധ ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു.

വൈകുന്നേരം നാലിന് റ്റൂവുന്പ ഹോളി നെയിം ദേവാലത്തിലാണ് ചടങ്ങുകൾ. തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. ഡാലിഷ് കോച്ചേരിൽ, ഫാ. ബോണി ഏബ്രഹാം, ഫാ. തോമസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും. പ്രദക്ഷിണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള ‌എന്നിവ തിരുനാളിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ഫാ. തോമസ് അരീക്കുഴി (ചാപ്ലെയിൻ, സെന്‍റ് മേരീസ് കാത്തലിക് കമ്യൂണിറ്റി) 0407452859.