കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് ജേതാക്കളെ ഡിഎംഎ അനുമോദിച്ചു
Tuesday, July 5, 2022 11:09 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഉസ്ബാക്കിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് ജേതാക്കളെ ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

കേരളത്തിൽ നിന്നുള്ള എംഎസ് സഞ്ജു, ആർ. അഭിജിത്, കോച്ച് എഎസ് വിവേക് എന്നിവർക്ക് കാഷ് അവാർഡും പൊന്നാടയും അണിയിച്ച് ആദരിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജൂലൈ 5നു വൈകുന്നേരം അഞ്ചിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ടോണി കെജെ, ട്രഷറർ മാത്യു ജോസ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ. ഡലോണി മാനുവൽ, എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ, ലോക കേരളസഭ അംഗം ജയരാജ് നായർ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കിക്ക് ബോക്സിംഗിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ആദരമർപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്‍റെ നല്ല മനസിന് ന·കൾ നേരാനും പരിശീലകനായ എ.എസ്. വിവേക് തന്‍റെ മറുപടി പ്രസംഗത്തിൽ മറന്നില്ല.