വിരമിച്ച ഇൻസ്പെക്ടർ പി.പി ശ്യാമളന് എറണാകുളം കൂട്ടായ്മയുടെ സ്നേഹോപഹാരം
Monday, July 4, 2022 10:21 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഡൽഹി പോലീസ് സേനയിൽ നിന്നും ജൂണ്‍ 30നു വിരമിച്ച ഇൻസ്പെക്ടർ പി.പി. ശ്യാമളന് എറണാകുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീൻമൂർത്തി പോലീസ് കോന്പൗണ്ടിലെത്തി സ്നേഹോപഹാരം നൽകി ആദരിച്ചു.

എറണാകുളം കൂട്ടായ്മ പ്രസിഡന്‍റ്് ടി.കെ. അനിൽ, വൈസ് പ്രസിഡന്‍റുമാരായ ഓമനാ ഗോപാൽ, ഷൈബി മുളന്തുരുത്തി, ഷിബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

1982-ൽ ഡൽഹി പോലീസിൽ ചേർന്ന മലയാളികളിൽ ആദ്യമായി ഇൻസ്പെക്ടർ തസ്തികയിലെത്തിയ വ്യക്തിയും ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ്സ്, ഇന്ത്യാ സ്റ്റാർ വേൾഡ് റെക്കോർഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യാ വേൾഡ് റെക്കോർഡ്സ് എന്നിവ സ്വന്തമാക്കിയ ശ്യാമളൻ തനിക്കു നൽകിയ സ്നേഹാദരങ്ങൾക്ക് മറുപടി പറഞ്ഞു. ഇംഗ്ലീഷ് കാലിഗ്രഫിയിലുള്ള തന്‍റെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഡൽഹി പോലീസിൽ കഴിവിനെ പരിചയപ്പെടുത്തുകയും ചെയ്ത മലയാളിയായ മുൻ എസിപി വിക്രമൻ നായരാണന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.