സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍
Saturday, July 2, 2022 9:26 PM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗൂഗിള്‍ മീറ്റ് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടക്കും.

കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ഡോ.സാബു ഡി മാത്യു സ്വാഗതം ആശംസിക്കും. ഡോ.എ.കെ.അപ്പുകുട്ടന്‍ പാനലിസ്ററുകളെ പരിചയപ്പെടുത്തും. അഡ.മനോജ് മാത്യു നന്ദി പറയും. അഡ്വ. അനില്‍ കാട്ടാക്കടയാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍. പ്രഫ.രഞ്ജ കൃഷണ, സ്വപ്ന കോട്ടക്കുഴി എന്നിവര്‍ ഗാനം ആലപിക്കും.

യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എന്ന വിഷയത്തെ അധികരിച്ച് അനീഷ് കുര്യന്‍ (യുകെ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ജിജോ ഫിലിപ്പ് കുഴികുളം (ഓസ്ട്രേലിയ), ടോണി സാബു (കാനഡ),സോജോ ജോസഫ് (അയര്‍ലണ്ട്), ജോജിന്‍ ജോസ്(ബാങ്കിംഗ് മേഖല) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.