മ​ങ്കി​പോ​ക്സ്: ക്വാറന്‍റൈൻ പ്ര​ഖ്യാ​പി​ച്ച് യു​കെ
Friday, May 27, 2022 12:30 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ല​ണ്ട​ൻ: മ​ങ്കി​പോ​ക്സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​കെ​യി​ൽ ക്വാ​റ​ന്ൈ‍​റ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്നു. രോ​ഗി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്ക് 21 ദി​വ​സ​ത്തെ സ​ന്പ​ർ​ക്ക വി​ല​ക്കാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്പ് ആ​ക​മാ​നം ക​ടു​ത്ത ജാ​ഗ്ര​ത​യി​ലേ​ക്കു നി​ങ്ങു​ക​യാ​ണ്. ലോ​ക​ത്താ​ക​മാ​നം ഇ​തി​ന​കം 126 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​ൻ ത​ല​സ്ഥാ​ന​മാ​യ മ​ഡ്രി​ഡി​ൽ 27 പേ​ർ​ക്കും ബ്രി​ട്ട​നി​ൽ 56 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പോ​ർ​ച്ചു​ഗ​ലി​ൽ 14 പേ​രും അ​മേ​രി​ക്ക​യി​ൽ 3 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. സ്കോ​ട്ട്ല​ൻ​ഡി​ലും ഡെ​ൻ​മാ​ർ​ക്കി​ലും ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​സൂ​രി​യെ നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ക്സീ​നാ​ണ് നി​ല​വി​ൽ കു​രു​ങ്ങു​പ​നി പ്ര​തി​രോ​ധ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് 85 ശ​ത​മാ​നം ഫ​ല​പ്ര​ദ​വു​മാ​ണ്. ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കു​മെ​ന്ന് യു​കെ ആ​രോ​ഗ്യ​സു​ര​ക്ഷ ഏ​ജ​ൻ​സി ഉ​പ​ദേ​ഷ്ടാ​വ് ഡോ.​സൂ​സ​ൻ ഹോ​പ്കി​ൻ​സ് പ​റ​ഞ്ഞു.