ഉമാ തോമസിനുവേണ്ടി ഐഒസി-ഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു
Tuesday, May 24, 2022 4:24 PM IST
റോണി കുരിശിങ്കൽപറമ്പിൽ
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസി-ഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡബ്ലിനില്‍ ചേര്‍ന്ന യുഡിഎഫ് ഭാരവാഹികളുടെ യോഗം തീരുമാനിക്കുകയും ജോയിന്‍റ് സെക്രട്ടറി കുരുവിള ജോര്‍ജിന്‍റെ നേതൃത്വത്തില്‍ തൃക്കാക്കരയില്‍ ഭവന സന്ദര്‍ശന പരിപാടി ആരംഭിക്കുകയും ചെയ്തു.

അയര്‍ലന്‍ഡില്‍ താമസിക്കുന്ന തൃക്കാക്കര നിവാസികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുവാനും, നാട്ടിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും വോട്ട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, പി.എം ജോര്‍ജുകുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, ഫവാസ് മാടശേരി (കെഎംസിസി), ജിനറ്റ് ജോര്‍ജ് (കേരളാ കോണ്‍ഗ്രസ്), സുബിന്‍ ഫിലിപ്പ്, ഫ്രാന്‍സീസ് ജേക്കബ്, ബേസില്‍ ലെക്‌സ്ഫിലിപ്പ്, ലിജു ജേക്കബ്, സോബിന്‍ മാത്യൂസ്, വിനു കളത്തില്‍, ജോസ് കൊല്ലന്‍കോട്, ഫ്രാന്‍സീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.