ഡിഎംസി ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫിനെ ആദരിച്ചു
Wednesday, May 11, 2022 8:42 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഡിഎംസി ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫിനെ ആദരിച്ചു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നടന്ന 23 -ാമത് നവ ഒലിജ്യോതിർദിന സമ്മേളനത്തിൽ ഡി എം സി ചെയർപേഴ്സൻ അഡ്വ. ദീപാ ജോസഫിനെ ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യജ്ഞാനതപസ്വിയും ജോയിന്‍റ് സെക്രട്ടറി സ്വാമി നവനൻമ ജ്ഞാനതപസ്വിയും ചേർന്നു ആദരിച്ചു.

ആറു ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ വിദേശകാര്യമന്ത്രി അടക്കമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാ സാഹിത്യ സിനിമ മേഖലയിൽ നിന്നുള്ള പ്രശസ്തർ ഗുരുവിനെ അനുസ്മരിച്ചു പ്രസംഗിച്ചു.

മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. കാലങ്ങൾക്കു മുന്നേനടന്ന ആചാര്യൻ ആയിരുന്നു കരുണാകര ഗുരുവെന്നും അന്നദാനവും ആതുരസേവനവും ആത്മബോധവും എന്ന മഹത്തായ സന്ദേശം കാലങ്ങൾക്കിപ്പുറം കോവിഡ് കാലത്തു പോലും തന്‍റെ ഉൾ കണ്ണു കൊണ്ടു ഗുരുവിനു കാണാൻ കഴിഞ്ഞതിന്‍റെ അടയാളമാണെന്നും മറുപടി പ്രസംഗത്തിൽ ദീപ ജോസഫ് കുട്ടി ചേർത്തു.