കൊറോണ: ജര്‍മനി റേറ്റിംഗ് താഴ്ത്തി
Saturday, May 7, 2022 9:05 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: കൊറോണ വിഷയത്തില്‍ രോഗ നിയന്ത്രണത്തിനായുള്ള പൊതുജനാരോഗ്യ ഏജന്‍സിയായ ജര്‍മ്മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്ററിറ്റ്യൂട്ട് വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്ക് കോവിഡ് സൃഷ്ടിക്കുന്ന അപകടസാധ്യതയുടെ റേറ്റിംഗ് ""വളരെ ഉയര്‍ന്നത്'' എന്നതില്‍ നിന്ന് ""ഉയര്‍ന്നത്'' എന്നാക്കി കുറച്ചു.

ജര്‍മനിയില്‍ ഒമിക്രോ‌ൺ വേരിയന്‍റ് വ്യാപിക്കാന്‍ തുടങ്ങിയതിനാല്‍ ഡിസംബറില്‍ ആര്‍കെഐ അതിന്‍റെ അപകടസാധ്യത "വളരെ ഉയര്‍ന്നതിലേക്ക്" ഉയര്‍ത്തിയിരുന്നു, ഇത് അധിക ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെയുള്ള വിവരങ്ങള്‍ അനുസരിച്ച്, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ അണുബാധകളുടെ എണ്ണം 85,073 ആയി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 214 പുതിയ മരണങ്ങളും ആര്‍കെഐ രേഖപ്പെടുത്തി.