സി​ഡ്മ​ൽ അ​വാ​ർ​ഡ് നൈ​റ്റ് ഏ​പ്രി​ൽ 30ന്
Thursday, April 28, 2022 8:47 PM IST
സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ച്ച്എ​സ്‌​സി അ​വാ​ർ​ഡ് നൈ​റ്റും ക​ലാ നി​ശ​യും ഏ​പ്രി​ൽ 30ന് ​വൈ​കു​ന്നേ​രം വെ​ൻ​വ​ർ​ത്തു വി​ല്ല റെ​ഡ്ഗം ഫം​ഗ്ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കും . ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വേ​ദി​യി​ൽ സി​സ്നി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രും ന​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

തു​ട​ർ​ച്ച​യാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങു​ക​ൾ കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തി​നാ​ൽ ഇ​ത്ത​വ​ണ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് പ്ര​തി​നി​ധി ്ര​അ​ൽ​ഫാ​ജ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​​യായി​രി​ക്കും.

റോ​യി വ​ർ​ഗീ​സ്