സിദ്ധാർഥ് രാജേഷിനെ ഡിഎംഎ ജനക് പുരി ഏരിയ അനുമോദിച്ചു
Tuesday, April 5, 2022 7:07 PM IST
ന്യൂഡൽഹി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിലും ഓർമ ശക്തിയുടെ മികവിലൂടെ ഇടം നേടി ഗ്രാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ രണ്ടു വയസുകാരൻ സിദ്ധാർഥ് രാജേഷിനെ ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയ അനുമോദിച്ചു.

പിങ്ക് അപ്പാർട്ട്മെന്‍റിൽ നടന്ന ചടങ്ങിൽ ഡിഎംഎ ജനക് പുരി ഏരിയ ഓഫീഷ്യേറ്റിംഗ് സെക്രട്ടറി ഉല്ലാസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ കെ.എൽ റെജിമോൻ, ജോയിന്‍റ് ട്രഷറർ സി.ഡി. ജോസ്, ഇന്‍റേണൽ ഓഡിറ്റർ ബി. സജി, നിർവാഹക സമിതി അംഗം കെ.സി. സുശീൽ തുടങ്ങിയവർ സംസാരിച്ചു. ഡിഎംഎ ഏരിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സിദ്ധാർഥിന് ജനക് പുരി ഏരിയ ഫലകവും ചോക്ലേറ്റുകളും ചടങ്ങിൽ സമ്മാനിച്ചു. ഏരിയ അംഗങ്ങളായ രാജേഷ് - ശ്രീലക്ഷ്‌മി ദമ്പതികളുടെ മകനാണ് സിദ്ധാർഥ്.

പി.എൻ. ഷാജി