കോ​വി​ഡ് കാ​ല​ത്ത് അ​തി​സ​ന്പ​ന്ന​ർ കൂ​ടു​ത​ൽ സ​ന്പ​ന്ന​രാ​യി
Tuesday, January 18, 2022 11:49 PM IST
ല​ണ്ട​ൻ: ലോ​ക​ത്തെ ഭൂ​രി​പ​ക്ഷം മേ​ഖ​ല​ക​ളെ​യും കോ​വി​ഡ് കാ​ലം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​പ്പോ​ൾ, ഏ​റ്റ​വും ധ​നി​ക​രാ​യ 10 ആ​ളു​ക​ളു​ടെ സ​ന്പ​ത്ത് റെ​ക്കോ​ർ​ഡ് വേ​ഗ​ത്തി​ൽ കു​തി​ച്ചു​യ​ർ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​ക്സ്ഫാം ഗ്രൂ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ൾ.

കോ​വി​ഡ് മ​ഹാ​മാ​രി 160 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ ദാ​രി​ദ്ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​പ്പോ​ൾ ധ​നി​ക​രു​ടെ സ​ന്പ​ത്ത് പ്ര​തി​ദി​നം 1.3 ബി​ല്യ​ണ്‍ ഡോ​ള​ർ എ​ന്ന നി​ര​ക്കി​ൽ 700 ബി​ല്യ​ണ്‍ ഡോ​ള​റി​ൽ നി​ന്ന് 1.5 ട്രി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ല​ഭ്യ​മാ​യ ഏ​റ്റ​വും കാ​ലി​ക​വും സ​മ​ഗ്ര​വു​മാ​യ ഡാ​റ്റാ സ്രോ​ത​സു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സാ​ന്പ​ത്തി​ക ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ന​ട​ത്തി​യ​തെ​ന്നും യു​എ​സ് ബി​സി​ന​സ് മാ​ഗ​സി​നാ​യ ഫോ​ർ​ബ്സ് സ​മാ​ഹ​രി​ച്ച 2021ലെ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ പ​ട്ടി​ക​യാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഓ​ക്സ്ഫാം ഗ്രൂ​പ്പ് പ​റ​ഞ്ഞു.

ടെ​സ്ല, സ്പേ​സ് എ​ക്സ് മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്ക് , ആ​മ​സോ​ണി​ന്‍റെ ജെ​ഫ് ബെ​സോ​സ്, ഗൂ​ഗി​ൾ സ്ഥാ​പ​ക​രാ​യ ലാ​റി പേ​ജ്, സെ​ർ​ജി ബ്രി​ൻ, ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്, മു​ൻ മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ​മാ​രാ​യ ബി​ൽ ഗേ​റ്റ്സ്, സ്റ്റീ​വ് ബാ​ൾ​മ​ർ, മു​ൻ ഒ​റാ​ക്കി​ൾ സി​ഇ​ഒ ലാ​റി എ​ല്ലി​സ​ണ്‍, യു​എ​സ് നി​ക്ഷേ​പ​ക​ൻ വാ​റ​ൻ ബ​ഫ​റ്റും ഫ്ര​ഞ്ച് ല​ക്ഷ്വ​റി ഗ്രൂ​പ്പാ​യ എ​ൽ​വി​എം​എ​ച്ചി​ന്‍റെ ത​ല​വ​ൻ ബെ​ർ​ണാ​ഡ് അ​ർ​നോ​ൾ​ട്ടും തു​ട​ങ്ങി​യ​വ​രാ​ണ് ശ​ത​കോ​ടീ​ശ്വ​ര·ാ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ലിം​ഗാ​ധി​ഷ്ഠി​ത അ​ക്ര​മം, പ​ട്ടി​ണി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ കാ​ര​ണം ലോ​ക​ത്ത് പ്ര​തി​ദി​നം 21,000 ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ഓ​ക്സ്ഫാം പ​റ​ഞ്ഞു.​യ​ശ​ഹ​ഹ​ശീി​മ​ശൃ​ല​ബെ2022​ഷ​മിൗ18.​ഷു​ഴ

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ