താരാട്ടു പാട്ട് "കണ്ണുയിരേ' ശ്രദ്ധേയമാകുന്നു
Saturday, January 15, 2022 10:20 AM IST
ഡബ്ലിൻ : അയർലൻഡിൽ ചിത്രീകരിച്ച താരാട്ടു പാട്ട് "കണ്ണീരുയിരേ' എന്ന ഗാനം പുറത്തിറങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ...

പൂമുത്തോളെ (ചിത്രം ജോസഫ് ) എന്ന ഗാനത്തിനുശേഷം അജീഷ് ദാസൻ എഴുതിയ അതിമനോഹരമായ വരികൾക്ക് കെ. ബിബിൻ ബാബു സംഗീത സംവിധാനം നിർവഹിച്ചു നിത്യ ബാലഗോപാൽ ആലപിച്ച മനോഹര ഗാനമാണ് കണ്ണുയിരേ...

ചെമ്പകമേ (ആൽബം-ചെമ്പകമേ), മുത്തേ മുത്തേ (ചിത്രം-കാണാകണ്മണി) എന്നീ സൂപ്പർഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകൻ ശ്യാം ധർമൻ പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ.പൂർണമായും അയർലൻഡിലെ നീനയിൽ ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്ണനാണ്.

സഞ്ജു ബെൻ, ഏയ്ഞ്ചൽ വിമൽ , മാസ്റ്റർ നോഹ ജിജി എന്നിവരാണ് ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത് .

ജെയ്സൺ കിഴക്കയിൽ