വിഗൻ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സരാഘോഷ പരിപാടികൾ 29 ന്
Wednesday, December 29, 2021 1:09 PM IST
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സരാഘോഷ പരിപാടികൾ ഡിസംബർ 29 നു (ബുധൻ) വൈകുന്നേരം അഞ്ചിനു വിഗൻ സെന്‍റ് മേരീസ് പാരീഷ് ഹാളിൽ നടക്കും.

പ്രസിഡന്‍റ് മിജോസ് സേവ്യർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. ജോൺ ജോൺസൻ ഉദ്ഘാടനം നിർവഹിക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും. സെക്രട്ടറി ജോമോൻ എബ്രഹാം സ്വാഗതവും ട്രഷറർ റ്റോസി സഖറിയ നന്ദിയും പറയും.

തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും വിഗൺ തിയേറ്റേയ്സ് അവതരിപ്പിക്കുന്ന ജെസ്റ്റിൻ ആകാശാല രചനയും സംവിധാനവും നിർവഹിക്കുന്ന "നീർപ്പളുങ്കുകൾ' എന്ന നാടകവും അരങ്ങേറും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തപ്പെടുന്ന ക്രിസ്മസ് പുതുവത്സര പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് മിജോസ് സേവ്യർ, സെക്രട്ടറി ജോമോൻ എബ്രഹാം, ട്രഷറർ റ്റോസി സഖറിയ എന്നിവർ അറിയിച്ചു.

അലക്സ് വർഗീസ്