ജ​ര്‍​മ​നി: സഖ്യകക്ഷി സർക്കാരിന് എസ്പിഡി അനുമതി നൽകി
Sunday, December 5, 2021 12:03 AM IST
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഗ്രീ​ന്‍​സ്, ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്നു സ​ഖ്യ​ക​ക്ഷി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് സോ​ഷ്യ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി(​എ​സ്പി​ഡി)​യു​ടെ സ​മ്മേ​ള​നം അ​നു​മ​തി ന​ൽകി. സെ​പ്റ്റം​ബ​റി​ലെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ​ത് എ​സ്പി​ഡി​യാ​ണ്. പാ​ര്‍​ട്ടി നേ​താ​വും ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ഒ​ലാ​ഫ് ഷോ​ള്‍​സ് ചാ​ന്‍​സ​ല​റാ​കും.

സ​ഖ്യ​ക​ക്ഷി സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്യ​ത്തി​ല്‍ മ​റ്റു ര​ണ്ടു പാ​ര്‍​ട്ടി​ക​ളു​ടെ അ​ന്തി​മ​തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഫ്രീ ​ഡെ​മോ​ക്രാ​റ്റു​ക​ള്‍ ഇ​ന്നും ഗ്രീ​നു​ക​ള്‍ നാ​ളെ​യും തീ​രു​മാ​നം എ​ടു​ത്തേ​ക്കും. അ​ങ്ങ​നെ​യാ​യാ​ല്‍ ചൊ​വ്വാ​ഴ്ച സ​ഖ്യ​ക​ക്ഷി സ​ര്‍​ക്കാ​രി​നു​ള്ള ധാരണ യാ​ഥാ​ര്‍​ഥ്യ​മാ​കും.