റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു
Tuesday, October 19, 2021 9:13 AM IST
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ൽ ന​​ട​​ന്ന പ്ര​​ത്യേ​​ക സെ​​മി​​നാ​​ർ ബി​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ രൂ​​​​പ​​​​താ​​​​ധ്യ​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്തു.
​​
‘സൂനഹദോസ് സഭ’ എന്നു പറഞ്ഞാൽ എല്ലാ മനുഷ്യരും നിത്യജീവനിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ് . ഈ ഒന്നിച്ചുള്ള യാത്രയിൽ എല്ലാവർക്കും കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവുമുണ്ട് . ഈ പങ്കാളിത്തവും ദൗത്യവും തിരിച്ചറിഞ്ഞ് ദൈവഹിതം നടപ്പാക്കുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഇതിനായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബർ 17 മുതൽ നാലു മാസത്തേക്ക് പരസ്പര സംഭാഷണത്തിനായും കേൾവിക്കായും എല്ലാ വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഇതര മത വിശ്വാസികളെയും മറ്റെല്ലാവരെയും കേൾക്കാനും അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈ കാലഘട്ടത്തിലെ ദൗത്യത്തിന് നേതൃത്വം നൽകാനുമാണ് രൂപത ഉദ്ദേശിക്കുന്നത് . ഇതിനായി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ടിന്‍റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് .