സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പേ​രു​ക​ൾ ന​ൽ​കു​വാ​നു​ള്ള അ​വ​സാ​ന​ദി​നം ഞാ​യ​റാ​ഴ്ച
Saturday, October 9, 2021 6:12 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ര​ണ്ടാം വ​ർ​ഷ സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പേ​രു​ക​ൾ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 10 ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. മ​ത്സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ലി​യ ശ്ര​ദ്ധ​നേ​ടി​യ മ​ത്സ​ര​മാ​യി​രു​ന്നു ഒ​ന്നാം വ​ർ​ഷ​ത്തി​ലെ സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ.

ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ൾ മ​ത്സ​രി​ച്ച യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​മാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളെ ബൈ​ബി​ൾ വാ​യി​ക്കു​ക​യും അ​തു​വ​ഴി ബൈ​ബി​ൾ കൂ​ടു​ത​ലാ​യി പ​ഠി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ഷ്യ​ത്തി​ലു​റ​ച്ചു​നി​ന്നു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​വും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക.

രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തു​ന്ന ഈ ​മ​ത്സ​രം മു​ൻ വ​ർ​ഷ​ത്തേ​തു​പോ​ലെ​ത​ന്നെ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് ന​ട​ത്തു​ക. ഈ ​വ​ർ​ഷം മു​തി​ർ​ന്ന​വ​ർ​ക്കും സു​വാ​റ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​രു​ടെ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ഉ​ത്ത​ര​ങ്ങ​ൾ ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​മൂ​ന്നി​ന് തു​ട​ങ്ങും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 24ന് ​ന​ട​ത്തി ഫൈ​ന​ൽ മ​ത്സ​രം ഡി​സം​ബ​ർ 11ന് ​ലൈ​വ് ആ​യി ന​ട​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ മൂ​ന്ന് ആ​ഴ്ച​ക​ളാ​യി ന​ട​ത്തി ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന അ​ന്പ​തു​ശ​ത​മാ​നം കു​ട്ടി​ക​ൾ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത​നേ​ടും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഓ​രോ ഏ​ജ് ഗ്രൂ​പ്പി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന അ​ഞ്ച് മ​ത്സ​രാ​ർ​ഥി​ക​ൾ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് സ​ർ​ട്ടി​ഫി​ക്ക​റ്റും ക്യാ​ഷ് പ്രൈ​സും . മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​മാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. http://smegbbiblekalotsavam.com/

ഫാ. ​ടോ​മി അ​ടാ​ട്ട്