മാർ സ്ലീവാ മിഷൻ ദിനവും കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളും ആഘോഷിച്ചു
Tuesday, September 21, 2021 2:41 PM IST
കാന്‍റർബറി: സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ കീഴിലുള്ള കാന്‍റർബറി മാർ സ്ലീവാ മിഷന്‍റെ ആഭിമുഖ്യത്തിൽ മിഷൻ ദിനവും വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളും സംയുക്തമായി ആഘോഷിച്ചു.

കാന്‍റർബറി ഓൾഡ് ഡോവർ റോഡിലുള്ള സെന്‍റ് ആൻസലേംസ് കത്തോലിക്കോ സ്കൂളിൽ സെപ്റ്റംബർ 18 നു നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് മിഷൻ കോ-ഓർഡിനേറ്റർ ഫാ. ഹാൻസ് പുതിയകുളങ്ങര മുഖ്യകാർമികത്വവും വഹിച്ചു.

ലണ്ടൻ റീജൺ യൂത്ത് ഡയറക്ടർ ഫാ. റ്റേബിൻ പുത്തൻപുരയ്ക്കലിന്‍റെ കാർമികത്വത്തിൽ രാവിലെ 10.30ന് ദിവ്യബലിയോടെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഫാ. ജോസ് പള്ളിയിൽ തിരുനാൾ സന്ദേശം നൽകി. തുടർന്നു തിരുനാൾ പ്രദക്ഷിണം, ഉച്ചഭക്ഷണത്തിനുശേഷം ഉൽപന്നലേലം, കുട്ടികളുടെയും യുവാക്കളുടെയും വിവിധ കലാപരിപാടികളും നടന്നു.

വിവാഹത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ തിരുനാൾ ദിനത്തിൽ ആദരിച്ചു.

കൈക്കാരന്മാരായ ബാബു ജോസഫ്, സോണി ജോൺ, ജസ്റ്റിൻ ജോസഫ്, ഷൈനു അലക്സാണ്ടർ എന്നിവർ തിരുനാൾ ഒരുക്കങ്ങൾക്ക് നേതൃത്വം വഹിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ