മാ​ഞ്ച​സ്റ്റ​റി​ൽ മ​ര​ണ​മ​ട​ഞ്ഞ സു​മി​ത്തി​ന് യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി
Monday, July 26, 2021 7:53 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി സു​മി​ത്ത് സെ​ബാ​സ്റ്റി​ന് ചൊ​വ്വാ​ഴ്ച മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. വി​ട​വാ​ങ്ങ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10.30 മു​ത​ൽ വി​ഥി​ൻ​ഷോ സെ​ൻ​റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സ​സ് റോ​ഡി​ലു​ള്ള സ​തേ​ണ്‍ സെ​മി​ട്രി​യി​ലെ ആ​റ​ടി മ​ണ്ണി​ൽ സു​മി​ത് ഓ​ർ​മ്മ​യാ​കും.​യു​കെ​യി​ൽ എ​ത്തി ഏ​റെ​ക്കാ​ലം ഹോ​ർ​ഷ​ത്തും,പി​ന്നീ​ട് മാ​ഞ്ച​സ്റ്റ​ർ അ​ടു​ത്ത് ന​ട്ട്സ്ഫോ​ർ​ഡി​ലും താ​മ​സി​ച്ച ശേ​ഷ​മാ​ണ് സു​മി​ത്തും കു​ടും​ബ​വും വി​ഥി​ൻ​ഷോ​യി​ൽ സ്വ​ന്ത​മാ​യി വീ​ടു​വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തി​നാ​ൽ താ​ര്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം സു​മി​ത്തി​ന് യാ​ത്രാ​മൊ​ഴി​യേ​കാ​ൻ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്. തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ രാ​വി​ലെ 10.15 മു​ൻ​പാ​യി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും, മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു. ദി​വ്യ​ബ​ലി​ക്ക് ശേ​ഷ​മു​ള്ള ഒ​രു​മ​ണി​ക്കൂ​ർ ആ​യി​രി​ക്കും മൃ​ത​ദേ​ഹം കാ​ണു​ന്ന​തി​നും അ​ന്ത്യ​മ ഉ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബി​ഷ​പ്പ് മാ​ർ.​ജോ​സ​ഫ് ശ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ഇ​ട​വ​ക വി​കാ​രി​യും മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​കും.

രാ​വി​ലെ 10.15ന് ​ഫ്യൂ​ണ​റ​ൽ ഡ​യ​റ​ക്ടേ​ഴ്സ് സു​മി​ത്തി​ന്‍റെ മൃ​ത​ദേ​ഹം അ​ട​ങ്ങി​യ പേ​ട​ക​വു​മാ​യി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.​തു​ട​ർ​ന്ന് മാ​ർ.​ജോ​സ​ഫ് ശ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദീ​ക​ർ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ മൃ​ത​ദേ​ഹം പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ ഏ​റ്റു​വാ​ങ്ങു​ന്ന​തോ​ടെ പ​രേ​ത​ൻ​റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​ക്ക് തു​ട​ക്ക​മാ​കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​ക്ക് ര​ണ്ടി​ന് പ്രി​ൻ​സ​സ് റോ​ഡി​ലു​ള്ള സ​തേ​ണ്‍ സെ​മി​ട്രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ യു​കെ​യി​ൽ എ​ത്തി​ച്ചേ​രു​ക​യും ത​ൻ​റെ ജീ​വി​ത സ്വ​പ്ന​ങ്ങ​ൾ ഓ​രോ​ന്നാ​യി സ്വ​ന്ത​മാ​ക്കി വ​ര​വേ ജൂ​ലൈ മൂ​ന്നാം തി​യ​തി​യാ​ണ് ഏ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി സു​മി​ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.​നൈ​റ്റ് ഷി​ഫ്റ്റ് പൂ​ർ​ത്തി​യാ​യി വ​ര​വേ പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ രൂ​പ​ത്തി​ൽ മ​ര​ണം വി​ല്ല​നാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

ഒ​പ്പം ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും, സ്ഥ​ല​ത്തെ​ത്തു​ക​യും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​വും ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഏ​വ​രെ​യും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തി സു​മി​ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് മാ​ക്ക​സ്ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഫ്യൂ​ണ​റ​ൽ ഡ​യ​റ​ക്ടേ​ഴ്സ് ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണി​പ്പോ​ൾ സം​സ്ക്കാ​രം ന​ട​ക്കു​ന്ന​ത്

കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​ണ് സു​മി​ത്. ഭാ​ര്യ മ​ഞ്ജു കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​നി. മ​ക്ക​ൾ റെ​യ്മ​ണ്ട് പ​ത്താം ക്ലാ​സി​ലും റി​യ അ​ഞ്ചാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി ചു​വ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക​ളി​ലൂ​ടെ ലൈ​വ് ആ​യി സം​സ്ക്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

https://youtu.be/Eo-t9s5ayvo

FACE BOOK - LIVE - St.Thomas Mission Manchester
https://www.facebook.com/111027933960568/live

FACE BOOK - LIVE - CM Streaming TV
https://www.facebook.com/105984967862294/live/

YOUTUBE CHANEL LINK
https://www.youtube.com/c/CMLiveStreamTV

]ÅnbpsS hnemkw :
St.Antonys Church
Dunkery Road,
Manchester,
M22 0WR

kwkv--¡mc ip{iqjIÄ \S¡p¶ skan{SnbpsS hnemkw
Sothern Cemetery
212 Barlowmoor Road,
Manchester,
M21 7GL



റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍