സേവനം യുകെയുടെ ചതയദിന പ്രാർഥന ജൂൺ 29 ന്
Friday, June 18, 2021 4:46 PM IST
ലണ്ടൻ: ലോകത്തോട് നവോത്ഥാനം അരുളിയ മഹാപുരുഷന്‍റെ പിറവിദിനത്തിൽ സേവനം യുകെ നടത്തി വരുന്ന ചതയദിന പ്രാർത്ഥനായജ്ഞം ചതയദിനമായ ജൂൺ 29 ന് (ചൊവ്വ) വൈകുന്നേരം 5.30 മുതൽ സൂമിലൂടെ നടക്കും.

പ്രശസ്ത ആയുർവേദ ഡോക്ടറും സൈക്കിയാട്രിസ്റ്റും കൗൺസിലിംഗ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എൻ.ജെ. ബിനോയ് മുഖ്യ പ്രഭാഷകനായിരിക്കും. പ്രാർഥനക്ക് സേവനം യുകെയുടെ മുൻ കൺവീനർ സാജൻ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

യുകെയിലെ അറിയപ്പെടുന്ന ഭജൻസ് ഗായകൻ സദാനന്ദൻ ദിവാകരനും സേവനം യുകെ ഡയറക്ടർ ബോർഡ്‌ അംഗം സജീഷ് ദാമോദരന്‍റേയും നേതൃത്വത്തിൽ
കുട്ടികളുടെയും മുതിർന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രാർത്ഥന യജ്ഞത്തിൽ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുരു ഭക്തർ ആണ്
പ്രാർഥനയിൽ പങ്കെടുത്തു വരുന്നത്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09
Meeting ID: 327 255 9245
Passcode: Sevanamuk