യാത്രാ വിലക്ക്: എയർലൈൻസ് നടപടിയിൽ നിരവധി യാത്രക്കാർ പെരുവഴിയിൽ
Friday, April 30, 2021 5:47 PM IST
റോം: ഇറ്റാലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഏപ്രിൽ 29 മുതൽ മേയ് 15 വരെയാണ് നിരോധനം.

യാത്രക്കാർ ചെക്ക് ഇൻ കൗണ്ടറിൽ എത്തിയപ്പോൾ മാത്രമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എയർലൈൻ അധികൃതരുടെ നടപടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കൊച്ചി എയർപോർട്ടിൽ കൈക്കുഞ്ഞുങ്ങളുമായി എത്തിയ നിരവധി യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

റിപ്പോർട്ട്: ജെജി മാന്നാർ