2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്
Saturday, April 17, 2021 2:48 PM IST
ആസ്റ്റര്‍ഡാം: ഈ വര്‍ഷത്തെ ലോക പ്രസ് ഫോട്ടോ അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ ന്യൂസ് സിംഗിള്‍സില്‍ വിഭാഗത്തില്‍ ഡാനിഷ് ഫോട്ടോഗ്രാഫര്‍ മാഡ്സ് നിസ്സെന്‍ വിജയിച്ചു, 2020 ഓഗസ്ററ് 5 ന് ബ്രസീലിലെ സാവോ പോളോയിലെ വിവ ബെം കെയര്‍ ഹോമിലെ ഒരു നഴ്സ് ഒരു 85 വയസുള്ള ഒരു സ്ത്രീയെ അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് ആദ്യമായി ആലിംഗനം ചെയ്യുന്ന ഫോട്ടോയാണ് ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

നേരിട്ടുള്ള ശരീര സമ്പര്‍ക്കം ഒഴിവാക്കാന്‍ ഒരു പ്ളാസ്ററിക് കോട്ട് നഴ്സ് ധരിച്ചിട്ടുള്ള ഫോട്ടായാണ്.കോവിഡ് 19 കാലഘട്ടത്തെക്കുറിച്ചുള്ള അപൂര്‍വ പോസിറ്റീവ് ഫോട്ടോയാണിതെന്ന് ജൂറി പറഞ്ഞു. പ്രതീക്ഷയ്ക്കൊപ്പം സ്നേഹവും ഈ ഒരു ആലിംഗനത്തിലൂടെ പ്രതിഫലിയ്ക്കുന്നതായി ജൂറി വിലയിരുത്തി. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.10,000 യൂറോയാണ് പ്രൈസ് മണി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍