ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി മൂ​ന്നാം​ത​ല​മു​റ കു​ട്ടി​ക​ൾ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ചു
Wednesday, April 14, 2021 4:08 AM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യി​ൽ മ​ല​യാ​ളി മൂ​ന്നാം ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം കൊ​റോ​ണ നി​യ​ന്ത്ര​ണ​ച​ട്ട​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ഏ​പ്രി​ൽ 10 ശ​നി​യാ​യ​ഴ്ച കൊ​ളോ​ണ്‍ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​ധ്യ​ക്ഷ​ൻ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മ്മി​ക​നാ​യി.

ജോ​ണ്‍ മ​റ്റ​ത്തി​ൽ, ദാ​വി​ദ് പാ​ല​ത്ത്, ആ​രോ​ണ്‍ ജോ​സ​ഫ്, അ​ല​ക്സ് ത​ളി​യ​ത്ത്, ബ്ള​സി മ​ഠ​ത്തും​പ​ടി. ശ്രേ​യ പു​ത്ത​ൻ​പു​ര, ജൂ​ലി​യ ത​ളി​യ​ത്ത് എ​ന്നീ ഏ​ഴു കു​ട്ടി​ക​ളാ​ണ് പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്. എം​എ​സ് എം​ഐ സ​ഭാം​ഗം സി.​റി​ൻ​സി​യാ​ണ് കു​ട്ടി​ക​ളെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നാ​യി ഒ​രു​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ