ഈ​സ്റ്റ​ർ ക്വി​സ് 'Buona Pasqua' ക്ക് ​വി​ജ​യ​ക​ര​മാ​യ സ​മാ​പ​നം
Wednesday, April 7, 2021 2:50 AM IST
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ കാ​റ്റി​ക്കി​സം കു​ട്ടി​ക​ൾ​ക്കാ​യ് സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ ക്വി​സ് 'Buona Pasqua' ക്ക് ​വി​ജ​യ​ക​ര​മാ​യ സ​മാ​പ​നം. വി​ഭൂ​തി തി​രു​നാ​ൾ മു​ത​ൽ പെ​സ​ഹാ വ്യാ​ഴം വ​രെ വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ ദി​വ​സ​വും മു​ന്നോ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്തു​വ​ന്ന​ത്.

ദി​വ​സേ​ന അ​ഞ്ചു വി​ജ​യി​ക​ളെ വീ​തം പ്ര​ഖ്യാ​പി​ച്ച മ​ത്സ​ര​ങ്ങ​ൾ അ​യ​ർ​ല​ൻ​ഡി​ലെ യു​വ​ത​ല​മു​റ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഗ്രാ​ന്‍റ് ഫി​നാ​ലെ മ​ത്സ​ര​ങ്ങ​ൾ ഈ​സ്റ്റ​ർ ദി​നം വൈ​കി​ട്ട് 6 മ​ണി​ക്ക് സൂം ​വ​ഴി​യാ​ണ് ന​ട​ത്തി​യ​ത്. ലൂ​ക്ക​ൻ കു​ർ​ബാ​ന സെ​ന്‍റ​ർ അം​ഗ​ങ്ങ​ളാ​യ ജോ​യ​ൽ രാ​ജേ​ഷ് ജോ​സ​ഫ്, അ​മ​ൽ രാ​ജേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ​മ്മാ​നാ​ർ​ഹ​രാ​യി.

ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണി​ൽ നി​ന്നു​ള്ള ജൂ​വ​ൽ ഷൈ​ജൊ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​സ്. എം.​വൈ. എം. ​സെ​ക്ര​ട്ട​റി ഹ​ണി ജോ​സ് (സോ​ർ​ഡ്സ്) ആ​യി​രു​ന്നു ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​ടെ ക്വി​സ് മാ​സ്റ്റ​ർ. പ​രി​പാ​ടി​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, എ​സ്. എം. ​വൈ. എം ​ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, കാ​റ്റി​ക്കി​സം ഹെ​ഡ്മാ​സ്റ്റേ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് ചാ​ക്കോ, എ​സ്. എം, ​വൈ. എം. ​ആ​നി​മേ​റ്റ​ർ ജി​ൻ​സി ജി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ